കേരളം

kerala

രാജസ്ഥാനില്‍ ദളിതനെ മര്‍ദിച്ച രണ്ട് പേര്‍ അറസ്റ്റില്‍

By

Published : Jul 4, 2020, 12:55 PM IST

ചിറ്റോര്‍ഗര്‍ ജില്ലയിലെ കോജുണ്ട ഗ്രാമത്തിലാണ് സംഭവം. ദളിതനെ മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Dalit man being beaten  Dalit man beaten  Rajasthan Dalit man beaten  Chittorgarh news  രാജസ്ഥാനില്‍ ദളിതനെ മര്‍ദിച്ച രണ്ട് പേര്‍ അറസ്റ്റില്‍
രാജസ്ഥാനില്‍ ദളിതനെ മര്‍ദിച്ച രണ്ട് പേര്‍ അറസ്റ്റില്‍

ജയ്‌പൂര്‍: രാജസ്ഥാനില്‍ ദളിതനെ മര്‍ദിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ചിറ്റോര്‍ഗര്‍ ജില്ലയിലെ കോജുണ്ട ഗ്രാമത്തില്‍ ജൂണ്‍ 25നാണ് സംഭവം നടക്കുന്നത്. കേസില്‍ പ്രദേശവാസികളായ സുരേഷിനെയും രത്തനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. വീട്ടിലേക്ക് ആവശ്യമായ വയര്‍ ചോദിച്ചതിനാണ് ദളിതനായ ഒരാളെ പ്രതികള്‍ മര്‍ദിച്ചത്. ഇയാളെ മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീഡിയോയില്‍ ഒരു സംഘം ഒരാളെ ക്രൂരമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതായി കാണാം.

രാജസ്ഥാനില്‍ ദളിതനെ മര്‍ദിച്ച രണ്ട് പേര്‍ അറസ്റ്റില്‍

കേസെടുത്ത പൊലീസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. വീഡിയോ വൈറലായി 8 ദിവസത്തിന് ശേഷമാണ് പൊലീസ് കേസെടുക്കുന്നത്. ഗംഗാറര്‍ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ശിവരാജ് സംഭവത്തെ അപലപിച്ചു. കേസില്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്ന് അദ്ദേഹം പൊലീസിനോട് ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details