ന്യൂഡൽഹി:തുടർച്ചയായി പെയ്യുന്ന മഴയിൽ തലസ്ഥാനത്തെ റോഡ് ഗതാഗതം അവതാളത്തിലാകുന്നു. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് തിരക്ക് കൂടിയ സമയങ്ങളിലെ യാത്ര ദുസ്സഹമാണ്. ഡൽഹി ട്രാഫിക് പൊലീസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വെള്ളക്കെട്ടിനെക്കുറിച്ച് യാത്രക്കാരെ അറിയിക്കുന്നത്.
ഡൽഹിയില്‍ റോഡുകളിലെ വെള്ളക്കെട്ട്; യാത്രക്കാർ ദുരിതത്തിൽ - മഴ
റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് തിരക്ക് കൂടിയ സമയങ്ങളിലെ യാത്ര ദുസഹമായിരിക്കുകയാണ്.
ഡൽഹിയിലെ റോഡുകളിലെ വെള്ളക്കെട്ട്; ജന ജീവിതം ദുരിതത്തിൽ
തലസ്ഥാനത്തെ പ്രധാന റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഗതാഗതക്കുരുക്ക് രൂപപ്പെട്ട റോഡുകൾ യാത്രക്കായി തിരഞ്ഞെടുക്കരുതെന്നും ട്രാഫിക് പൊലീസ് നിർദേശം നൽകുന്നു. തലസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പുണ്ട്.