തമിഴ്‌നാട്ടിലും കേരളത്തിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത - തമിഴ്‌നാട്ടിലും കേരളത്തിലും മഴ
തെക്കൻ കൊങ്കൺ, ഗോവ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും നേരിയ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.
മഴ
ന്യൂഡൽഹി:തമിഴ്‌നാട്, കേരളം, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളിൽ അടുത്ത നാല് മണിക്കൂറിനുള്ളിൽ ഇടിമിന്നലോട് കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് പടിഞ്ഞാറൻ തമിഴ്‌നാട്ടിലും കേരളത്തിന്‍റെ തെക്കുഭാഗത്തും മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കൊങ്കൺ, ഗോവ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും നേരിയ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു.