കേരളം

kerala

ETV Bharat / bharat

80 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും

യാത്രികർ ഏറെയുള്ളതും നീണ്ട വെയിറ്റിംഗ് ലിസ്റ്റ് ഉള്ളതുമായ ട്രയിനുകൾക്കു മുന്നോടിയായാണ് ഈ പ്രത്യേക ട്രയിനുകൾ ഓടുന്നത്

Railways special trains 40 pairs Railway Board ഇന്ത്യൻ റെയിൽ‌വേ വിനോദ് കുമാർ യാദവ്
80 പ്രത്യേക ട്രെയിനുകൾ ഉടൻ സർവ്വീസ് നടത്തും;ഇന്ത്യൻ റെയിൽവേ

By

Published : Sep 5, 2020, 8:34 PM IST

ന്യൂഡൽഹി: ഇന്ത്യൻ റെയിൽ‌വേ സെപ്റ്റംബർ 12 മുതൽ 80 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും. സെപ്റ്റംബർ 10 മുതൽ റിസർവേഷൻ ആരംഭിക്കുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് പറഞ്ഞു.

നിലവിൽ പ്രവർത്തിക്കുന്ന 230 ട്രെയിനുകൾക്ക് പുറമേ ഈ ട്രെയിനുകളും ഉണ്ടാകും. യാത്രികർ ഏറെയുള്ളതും നീണ്ട വെയിറ്റിംഗ് ലിസ്റ്റ് ഉള്ളതുമായ ട്രയിനുകൾക്കു മുന്നോടിയായാണ് ഈ പ്രത്യേക ട്രെയിനുകൾ ഓടുന്നത്. ഇത് യാത്രക്കാർക്ക് യാത്ര സൗകര്യം കൂട്ടുമെന്ന് യാദവ് പറഞ്ഞു. നിലവിൽ ഏത് ട്രെയിനിനാണ് ദീർഘനാളത്തെ വെയിറ്റിംഗ് ലിസ്റ്റുകൾ ഉള്ളതെന്ന് നിർണ്ണയിക്കാനായി എല്ലാ ട്രെയിനുകളും റെയിൽവേ നിരീക്ഷിക്കുമെന്ന് യാദവ് പറഞ്ഞു.

ABOUT THE AUTHOR

...view details