ചൈനീസ് കമ്പനിയുമായുള്ള 471 കോടിയുടെ കരാര്‍ റദ്ദാക്കി ഇന്ത്യൻ റെയില്‍വേ - സിഗ്‌നലിങ് ടെലികമ്മ്യൂണിക്കേഷൻ
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആരംഭിച്ച നിര്‍മാണം 20 ശതമാനം മാത്രമേ പൂര്‍ത്തിയായിട്ടുള്ളുവെന്നും, കമ്പനിക്ക് കൃത്യസമയം പാലിക്കാൻ കഴിഞ്ഞില്ലെന്നും ഇന്ത്യന്‍ റെയില്‍വെ അറിയിച്ചു.
ന്യൂഡല്‍ഹി: ചൈന വിരുദ്ധ നടപടികളുമായി ഇന്ത്യൻ റെയില്‍വേ. ഇന്ത്യയുടെ കിഴക്കന്‍ മേഖലയില്‍ നിര്‍മാണം പുരോഗമിക്കുന്ന ചരക്ക് ഇടനാഴിയിലെ സിഗ്‌നലിങ്, ടെലികമ്മ്യൂണിക്കേഷൻ എന്നിവയുടെ കരാര്‍ നല്‍കിയിരുന്ന കമ്പനിയുമായുള്ള ഇടപാടാണ് റെയില്‍വേ റദ്ദാക്കിയത്. നിര്‍മാണത്തില്‍ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 14 ദിവസത്തെ മുന്‍കൂര്‍ നോട്ടീസിന് ശേഷം കരാര്‍ റദ്ദാക്കിക്കൊണ്ടുള്ള കത്ത് ബെയ്‌ജിങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍ഡ് ഡിസൈൻ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് സിഗ്‌നല്‍ ആന്‍ഡ് കമ്മ്യൂണിക്കേഷൻ ഗ്രൂപ്പിന് അയച്ചു. 471 കോടിയുടെ കരാര്‍ 2016ലാണ് ചൈനീസ് കമ്പനി സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആരംഭിച്ച നിര്‍മാണം 20 ശതമാനം മാത്രമേ പൂര്‍ത്തിയായിട്ടുള്ളുവെന്നും, കമ്പനിക്ക് കൃത്യ സമയം പാലിക്കാൻ കഴിഞ്ഞില്ലെന്നും ഇന്ത്യന്‍ റെയില്‍വെ അറിയിച്ചു. ഫണ്ട് നല്‍കി ലോക ബാങ്കിനെയും ഇന്ത്യ വിവരം അറിയിച്ചിട്ടുണ്ട്.