അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ; പ്രഖ്യാപനവുമായി കോണ്‍ഗ്രസ് - congress
രാജ്യത്ത് നിന്നും ദാരിദ്ര്യം തുടച്ചു നീക്കുമെന്ന് രാഹുല്‍ ഗാന്ധി. കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുമെന്ന വാഗ്ദാനം പാലിച്ചതു പോലെ ഇതും പാലിക്കുമെന്ന് രാഹുലിന്‍റെ ഉറപ്പ്.
പാവപ്പെട്ടവര്‍ക്ക് 72,000 രൂപ വാര്‍ഷിക വരുമാനം ഉറപ്പ് വരുത്തുമെന്ന് കോണ്‍ഗ്രസ്. പ്രകടന പത്രിക പ്രഖ്യാപിക്കാനായി ഡല്‍ഹിയില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ 20 ശതമാനം പേര്‍ക്ക് പദ്ധതി പ്രയോജനപ്പെടും. ഇതിലൂടെ ദാരിദ്ര്യം പൂര്‍ണമായും തുടച്ചു നീക്കാനാണ് ഉദ്ദേശിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 12,000 രൂപ വരെ പ്രതിമാസ വരുമാനം പദ്ധതിയിലുടെ കുടുംബങ്ങള്‍ക്ക് ഉറപ്പ് വരുത്തുന്നു. ഇന്ത്യയിലെ അഞ്ച് കോടി കുടുംബങ്ങള്‍ക്കും 25 കോടി ജനങ്ങള്‍ക്കും ഇതിന്‍റെ ഗുണം ലഭിക്കും. കർഷകരുടെ കടങ്ങള്‍ എഴുതി തള്ളുമെന്ന വാഗ്ദാനം മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും നിറവേറ്റിയെന്നും രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു.