ന്യൂഡല്‍ഹി: വിലക്കയറ്റത്തിലൂടെ മോദി സര്‍ക്കാര്‍ സാധാരണക്കാരുടെ ജീവിത ബജറ്റിനെ തകര്‍ക്കുകയാണെന്ന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എം.പി. രാജ്യത്ത് വര്‍ധിച്ച് വരുന്ന തൊഴിലില്ലായ്‌മയും പണപെരുപ്പവും സാമ്പത്തിക അടിയന്തരാവസ്ഥയെയാണ് സൂചിപ്പിക്കുന്നെതെന്നും രാഹുൽ ഗാന്ധി എം.പി ആരോപിച്ചു.
മോദി സര്‍ക്കാര്‍ സാധാരണക്കാരുടെ ജീവിത ബജറ്റിനെ തകര്‍ക്കുകയാണെന്ന് രാഹുല്‍ ഗാന്ധി
രാജ്യത്ത് ചില്ലറ പണപ്പെരുപ്പം 2019 ഡിസംബറിൽ അഞ്ചര വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.35 ശതമാനമായി ഉയർന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
പ്രധാനമന്ത്രി നരേന്ദ്രമോദി സാധാരണക്കാരുടെ ജീവിത ബജറ്റിനെ തകര്‍ക്കുകയാണ്. പച്ചക്കറി, പയർവർഗങ്ങൾ, ഭക്ഷ്യ എണ്ണ, എൽപിജി തുടങ്ങിയവയുടെ വില വര്‍ധിച്ചു വരുന്നതിലൂടെ സാധാരണക്കാരുടെ ഭക്ഷണം തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. മോദി സര്‍ക്കാര്‍ ജനങ്ങളുടെ ആഭ്യന്തര ബജറ്റിനെ തകർത്തെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു. രാജ്യത്ത് ചില്ലറ പണപ്പെരുപ്പം 2019 ഡിസംബറിൽ അഞ്ചര വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.35 ശതമാനമായി ഉയർന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
വിലക്കയറ്റത്തിനെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സാധാരണക്കാർക്ക് താങ്ങാനാകുന്നതിലും അപ്പുറമാണ് പച്ചക്കറികളുടേയും മറ്റ് ഭക്ഷ്യവസ്‌തുക്കളുടേയും വിലക്കയറ്റം. പച്ചക്കറികൾ, എണ്ണ, പയർവർഗ്ഗങ്ങൾ എന്നിവക്ക് വിലകൂടിയാൽ അവർ എന്ത് കഴിക്കും? സാമ്പത്തിക മാന്ദ്യം മൂലം പാവപ്പെട്ടവന് തൊഴിൽ പോലും ലഭിക്കുന്നില്ലെന്ന് പ്രിയങ്ക ഗാന്ധിയും ട്വീറ്റ് ചെയ്‌തിരുന്നു.