കേരളം

kerala

ETV Bharat / bharat

രാഹുല്‍ തരംഗം ജനങ്ങളെ ആകര്‍ഷിച്ചില്ലെന്ന് ശിവസേന - ശിവസേന

"നിരവധി നേതാക്കള്‍ ഉണ്ട് എന്നാല്‍ പ്രവര്‍ത്തകരുടെ ക്ഷാമാണ് പര്‍ട്ടിക്ക്" (സാമ്ന, ശിവസേനയുടെ മുഖപത്രം)

രാഹുല്‍ തരംഗം ജനങ്ങളെ ആകര്‍ഷിച്ചില്ലെന്ന് ശിവസേന

By

Published : May 27, 2019, 8:24 AM IST

Updated : May 27, 2019, 8:37 AM IST

മുംബൈ:ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട പരാജയത്തിന് കാരണം രാഹുല്‍ ഗാന്ധിയെന്ന് ശിവസേന. 2014ല്‍ നേരിട്ടതിനെക്കാള്‍ കനത്ത തിരിച്ചടിയാണ് ഇത്തവണ കോണ്‍ഗ്രസിന് ഉണ്ടായിരിക്കുന്നത്. രാഹുലിന്‍റെ 'വ്യക്തി പ്രഭാവം' ജനങ്ങളില്‍ ആകര്‍ഷകത്വം ഉണ്ടാക്കിയില്ലെന്നും 'സാമ്ന'യിലെ മുഖപ്രസംഗത്തില്‍ ശിവസേന ചൂണ്ടികാണിക്കുന്നു.

ജനങ്ങളില്‍ കാര്യമായ സ്വധീനമുണ്ടാക്കാന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ക്ക് സാധിച്ചില്ല. ജനങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന എന്ത് കാര്യമാണ് അദ്ദേഹം തന്‍റെ പ്രസംഗങ്ങളില്‍ പറഞ്ഞതെന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു. പാര്‍ട്ടിക്ക് ദര്‍ശനം ഇല്ലാതായിരിക്കുന്നു. നിരവധി നേതാക്കള്‍ ഉണ്ട് എന്നാല്‍ പ്രവര്‍ത്തകരുടെ ക്ഷാമാണ് പര്‍ട്ടിക്കുള്ളില്‍.

പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി ഉത്തരവാദിത്തമേറ്റെടുത്ത പ്രിയങ്ക ഗാന്ധിയേയും ശിവസേന പരിഹസിച്ചു. 2014ല്‍ ഉത്തര്‍പ്രദേശില്‍ രണ്ട് സീറ്റ് കോണ്‍ഗ്രസിന് ലഭിച്ചിരുന്നു എന്നാല്‍ ഇത്തവണ പാര്‍ട്ടിക്ക് ഒരു സീറ്റാണ് ലഭിച്ചതെന്നും ശിവസേന കുറ്റപ്പെടുത്തുന്നു.

Last Updated : May 27, 2019, 8:37 AM IST

ABOUT THE AUTHOR

...view details