ന്യൂഡൽഹി: ഇ.ഐ.എ ക്കെതിരെയുള്ള രാഹുൽഗാന്ധിയുടെ വാദത്തെ തള്ളി കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ. “ഇ.ഐ.എ കരടിനെതിരെ പ്രതിഷേധം ആവശ്യപ്പെട്ട് ചില നേതാക്കളുടെ പ്രതികരണം കണ്ടു. ഇത് അന്തിമ അറിയിപ്പല്ല" കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജയറാം രമേശിന് അയച്ച കത്തിൽ ഇത് വ്യക്തമാക്കിയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. കരടിനെതിരെ ആയിരക്കണക്കിന് നിർദ്ദേശങ്ങൾ ലഭിച്ചതായും ആ നിർദ്ദേശങ്ങൾ കേന്ദ്രം പരിഗണിക്കുംമെന്നും അദ്ദേഹം പറഞ്ഞു. അന്തിമ കരട് വിജ്ഞാപനം പുറപ്പെടുവിക്കുംമുൻപ് ജനങ്ങൾ പ്രതികരിക്കുന്നത് ന്യായമില്ല എന്നും പ്രകാശ് ജാവേദകർ പറഞ്ഞു.
ഇ.ഐ.എ അന്തിമ വിജ്ഞാപനം വരും മുൻപ് പ്രതികരിക്കുന്നത് ന്യായമല്ല എന്ന് പ്രകാശ് ജാവദേക്കർ - രാഹുൽഗാന്ധി
കരടിനെതിരെ ആയിരക്കണക്കിന് നിർദ്ദേശങ്ങൾ ലഭിച്ചതായും ആ നിർദ്ദേശങ്ങൾ കേന്ദ്രം പരിഗണിക്കുമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവേദകർ പറഞ്ഞു.
പരിസ്ഥിതി ഇംപാക്ട് അസസ്‌മെന്റ് വിജ്ഞാപനത്തിനെതിരെ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിനെതിരെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ പരിസ്ഥിതി ആഘാത നയത്തിന്റെ കരടിനെതിരെ ജനം പ്രതിഷേധിക്കണമെന്നും വിജ്ഞാപനം അപകടം നിറഞ്ഞതാണെന്നും ഇത് നടപ്പാക്കിയാൽ വ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും രാഹുൽഗാന്ധി ട്വിറ്ററിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
പരിസ്ഥിതി ഇംപാക്ട് അസസ്‌മെന്റ് (ഇ.ഐ.എ), ചർച്ചകൾ ഇല്ലാതെ എടുത്ത തീരുമാനമാണെന്നും പാരിസ്ഥിതിക തകർച്ചയെ നേരിട്ട് ബാധിക്കുന്ന സമൂഹത്തിന്റെ ശബ്ദം ഇല്ലാതാക്കാന്‍ അധികാരികൾ ശ്രമിക്കുന്നുവെന്നും കൊള്ളയും പരിസ്ഥിതി നാശവും തടയാൻ ഇഐഎ 2020 കരട് പിൻവലിക്കണംമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.