ന്യൂഡൽഹി: ഇലക്ഷൻ സമയത്ത് രാഷ്ട്രീയ നേതാക്കളുടെ വാദപ്രതിവാദങ്ങൾ താരതമ്യേന കൂടുതലാണ്. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി 2013ലെ ഓർഡിനൻസിനെ അവഗണിച്ചത് ധിക്കാരത്തിന്‍റെ അങ്ങേയറ്റമാണെന്ന് ട്വിറ്ററിൽ കുറിച്ചിരിക്കുകയാണ് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്.
പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ അധിക്ഷേപിക്കുകയാണ് രാഹുൽ ചെയ്തതെന്ന് സുഷമാ സ്വരാജ് പറഞ്ഞു.
"പ്രിയങ്കാ ജി, ഇന്ന് നിങ്ങൾ ധാർഷ്ട്യത്തെകുറിച്ച് പറഞ്ഞു. ഞാനൊന്ന് ഓർമ്മിപ്പിക്കാം. പ്രസിഡന്‍റ് പ്രഖ്യാപിച്ച ഓർഡിനൻസിനെ രണ്ടാക്കി നിങ്ങളുടെ തന്നെ പ്രധാനമന്ത്രിയെ രാഹുൽ അധിക്ഷേപിച്ചു, ധാർഷ്ട്യത്തിന്‍റെ അങ്ങേയറ്റമാണത്. " സുഷമാ സ്വരാജ് ട്വിറ്ററിൽ കുറിച്ചു.