ന്യൂഡല്‍ഹി: കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കോൺഗ്രസ് 'കർഷകർക്കായി സംസാരിക്കുക' എന്ന പ്രചാരണ പരിപാടി ആരംഭിച്ചു. നരേന്ദ്ര മോദി സർക്കാർ കർഷകരെ ചൂഷണം ചെയ്യുന്നതിനെതിരെ ശബ്ദമുയർത്തണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. മൂന്ന് കർഷക ബില്ലുകളും മൺസൂൺ സെഷനിൽ പാർലമെന്‍റിന്‍റെ ഇരുസഭകളും പാസാക്കി, പ്രസിഡന്‍റിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണ്. മോദി സർക്കാറിന്‍റെ കർഷകര്‍ക്കെതിരായ അതിക്രമങ്ങൾക്കും ചൂഷണത്തിനും എതിരെ നമുക്ക് ശബ്ദമുയർത്താമെന്ന് രാഹുല്‍ ഹിന്ദിയിൽ ട്വീറ്റിൽ പറഞ്ഞു. നിങ്ങളുടെ വീഡിയോയിലൂടെ സ്പീക്ക് അപ്പ് ഫാർമേഴ്‌സ് കാമ്പെയ്‌നിൽ ചേരുകയെന്ന് ആഹ്വാനം ചെയ്ത്കൊണ്ട് ബില്ലുകൾ പിൻവലിക്കണമെന്ന് കോൺഗ്രസ് പാർട്ടി ആവശ്യപ്പെട്ട ഒരു വീഡിയോയും അദ്ദേഹം ടാഗ് ചെയ്തു.
കർഷകര്‍ക്ക് വേണ്ടി ശബ്ദമുയർത്താൻ രാഹുൽ ഗാന്ധിയുടെ ആഹ്വാനം - രാഹുൽ ഗാന്ധി
മോദി സർക്കാറിന്‍റെ കർഷകര്‍ക്കെതിരായ അതിക്രമങ്ങൾക്കും ചൂഷണത്തിനും എതിരെ നമുക്ക് ശബ്ദമുയർത്താമെന്ന് രാഹുല്‍ ഹിന്ദിയിൽ ട്വീറ്റിൽ പറഞ്ഞു.
കർഷകര്‍ക്ക് വേണ്ടി ശബ്ദമുയർത്താൻ ജനങ്ങള്‍ക്ക് രാഹുൽ ഗാന്ധിയുടെ ആഹ്വാനം
വളരെ ജനാധിപത്യവിരുദ്ധമായ രീതിയിൽ സർക്കാർ പാസാക്കിയ കാർഷിക ബില്ലുകൾ നമ്മുടെ കർഷകർക്കെതിരായ ആക്രമണവും കാർഷിക മേഖലയെ അവരുടെ വരുമാനമുള്ള മുതലാളിത്ത സുഹൃത്തുക്കൾക്ക് മറ്റൊരു വരുമാന മാർഗമാക്കി മാറ്റാനുള്ള ശ്രമവുമല്ലാതെ മറ്റൊന്നുമല്ല എന്ന് ഔദ്യോഗിക ട്വിറ്റർ വഴി കോൺഗ്രസ് ആരോപിച്ചു. ബില്ലുകൾ കർഷകർക്ക് പ്രയോജനകരമാകുമെന്നും വരുമാനം വർദ്ധിപ്പിക്കുമെന്നുമാണ് കേന്ദ്രത്തിന്‍റെ വാദം.