ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അസമിലെ പാർട്ടി നേതാക്കളുമായി ഇന്ന് ചർച്ച നടത്തും. അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ വേർപാടിന് ശേഷമുള്ള കൂടിക്കാഴ്‌ചയാണിത്. നവംബർ 23 നാണ് തരുൺ ഗൊഗോയി അന്തരിച്ചത്. ഗുവാഹത്തിയിൽ വെച്ച് രാഹുൽ ഗാന്ധി തരുൺ ഗൊഗോയിക്ക് അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു.
രാഹുൽ ഗാന്ധി അസമിലെ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തും - തരുൺ ഗൊഗോയി
അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ വേർപാടിന് ശേഷമുള്ള കൂടിക്കാഴ്‌ചയാണിത്
രാഹുൽ ഗാന്ധി അസമിലെ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തും
ഗൊഗോയിയുടെ വേർപാടിൽ തനിക്ക് വ്യക്തിപരമായി വലിയ നഷ്‌ടം സംഭവിച്ചു, തന്നെ ഒരു മകനെപ്പോലെയാണ് അദ്ദേഹം കണ്ടിരുന്നത്. കോൺഗ്രസ് പാർട്ടിയുടെ കരുത്തനായ നേതാവ് അഹമ്മദ് പട്ടേൽ ജിയും നമ്മെ വിട്ട് പോയത് പാർട്ടിക്ക് വലിയ നഷ്‌ടമായെന്ന് അദ്ദേഹം പറഞ്ഞു. 84 കാരനായ തരുൺ ഗൊഗോയി കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ഗുവാഹത്തി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.