ന്യൂഡൽഹി: കോൺഗ്രസിൽ പുതിയ അധ്യക്ഷനെ തീരുമാനിക്കുന്ന നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല. 99.9 ശതമാനം നേതാക്കളും രാഹുൽ ഗാന്ധി പാർട്ടി പ്രസിഡന്‍റ് ആകണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ ഭൂരിപക്ഷം പേരും രാഹുൽ ഗാന്ധി പ്രസിഡന്‍റ് ആകണമെന്ന് ആഗ്രഹിക്കുന്നതായി സുർജേവാല - Rahul Gandhi
പുതിയ പ്രസിഡന്‍റിനെ തീരുമാനിക്കുന്നതിന്‍റെ ഭാഗമായി സോണിയാഗാന്ധി മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പത്തുദിവസത്തോളം നീളുന്ന ഈ കൂടിക്കാഴ്ച നാളെ ആരംഭിക്കുമെന്നും സുർജേവാല പറഞ്ഞു.
പുതിയ പ്രസിഡന്‍റിനെ തീരുമാനിക്കുന്നതിന്‍റെ ഭാഗമായി സോണിയാഗാന്ധി മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പത്തുദിവസത്തോളം നീളുന്ന ഈ കൂടിക്കാഴ്ച നാളെ ആരംഭിക്കുമെന്നും സുർജേവാല പറഞ്ഞു.
കോൺഗ്രസിന്‍റെ ഇലക്ട്രൽ കോളജ്, എ.ഐ.സി.സി. അംഗങ്ങളും, കോൺഗ്രസ് പ്രവർത്തകരും അംഗങ്ങളും ചേർന്ന് ഉചിതനായ വ്യക്തിയെ തെരഞ്ഞെടുക്കും. ഞാനുൾപ്പടെ 99.9ശതമാനം നേതാക്കളും രാഹുൽ ഗാന്ധി പാർട്ടി പ്രസിഡന്‍റ് ആകണമെന്നാണ് ആഗ്രഹിക്കുന്നത്.' സുർജേവാല പറഞ്ഞു.എന്നാൽ പാർട്ടി പ്രസിഡന്‍റ് സ്ഥാനത്തേക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് രാഹുൽ ഗാന്ധി.