കേരളം

kerala

ETV Bharat / bharat

അമേഠി ആയുധശാല വിഷയത്തില്‍ മോദിക്കെതിരെ രാഹുല്‍ - പ്രധാനമന്ത്രി നരേന്ദ്രമോദി

ഞായറാഴ്ചയാണ് രാഹുലിന്‍റെ മണ്ഡലമായ അമേഠിയില്‍ തോക്ക് നിര്‍മാണ ഫാക്ടറിയടക്കമുള്ള വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.

രാഹുൽ ഗാന്ധി

By

Published : Mar 4, 2019, 12:12 PM IST

അമേഠി ആയുധ നിര്‍മ്മാണ ഫാക്ടറി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. അമേഠി കൗഹറിലെ കൊര്‍വ ആയുധ നിര്‍മാണ ശാലയ്ക്ക് 2010 ൽ താൻ തറക്കല്ലിട്ടെന്നാണ് രാഹുൽ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. കഴിഞ്ഞ കുറെ വർഷങ്ങളായി ചെറു ആയുധങ്ങളുടെ ഉൽപാദനം അവിടെ നടക്കുന്നുണ്ട്. പക്ഷെ മോദി ഇന്നലെ അവിടെയെത്തി നുണ പറയുക എന്ന സ്വഭാവം ആവർത്തിക്കുകയാണ് ചെയ്തതെന്നും അദ്ദേഹത്തിന് നാണമില്ലേയെന്നും രാഹുൽ ഗാന്ധി ചോദിച്ചു.

ഞായറാഴ്ചയാണ് രാഹുലിന്‍റെ മണ്ഡലമായ അമേഠിയില്‍ തോക്ക് നിര്‍മാണ ഫാക്ടറിയടക്കമുള്ള വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.റഷ്യ– ഇന്ത്യ സംയുക്ത സംരംഭമായഅത്യാധുനിക എ കെ –47 റൈഫിളുകളുടെ നിർമാണ യൂണിറ്റിനാണ് മോദി തറക്കല്ലിട്ടത്.ജയിച്ച രാഹുൽ ​ഗാന്ധിയേക്കാൾ അമേഠിക്കായി പ്രവർത്തിച്ചത് തോറ്റ സ്മൃതി ഇറാനിയാണെന്നുംമോദി അവകാശപ്പെട്ടു. അമേഠിയിൽ നിന്ന് ലോക്സഭയിലേക്കെത്തിയ ആളെക്കാൾ കൂടുതൽ മികച്ച പ്രവർത്തനം സ്മൃതി ഇറാനി കാഴ്ചവച്ചുവെന്നായിരുന്നുപ്രധാനമന്ത്രിയുടെ പ്രശംസ.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുലിനോട് തോറ്റ സ്മൃതി ഇറാനി അമേഠിക്കായി ചെയ്ത സേവനങ്ങളെ മോദി ചൂണ്ടിക്കാട്ടി.


കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ലോക്സഭ മണ്ഡലമായ അമേഠിയില്‍ തോക്ക് നിര്‍മാണയൂണിറ്റിന് പുറമേ ഊര്‍ജ്ജം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

ABOUT THE AUTHOR

...view details