ന്യൂഡൽഹി: രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടങ്ങുന്ന കോൺഗ്രസ് സംഘത്തിന് ഹത്രാസിലേക്ക് പോകാൻ അനുമതി നൽകി പൊലീസ്. അഞ്ച് പേർക്ക് ഹത്രാസിലേക്ക് പോകാമെന്ന് യുപി പൊലീസ് അറിയിച്ചു. ഹത്രാസിലെ പെൺകുട്ടിയുടെ വീട് സന്ദർശിക്കാനാണ് യാത്ര. നോയിഡ ടോൾ ഗെയ്റ്റിൽ നിരവധി കോൺഗ്രസ് പ്രവർത്തകരാണ് തടിച്ചുകൂടിയിരിക്കുന്നത്. പ്രവർത്തകർ സമീപനം പാലിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
രാഹുലിനും പ്രിയങ്കയ്ക്കും ഹത്രാസിലേക്ക് പോകാൻ അനുമതി
ഹത്രാസിലേക്ക് പുറപ്പെട്ട രാഹുലിനെയും പ്രിയങ്കയേയും നോയിഡ ടോൾ ഗെയ്റ്റിൽ തടഞ്ഞിരുന്നു. തുടർന്ന് പൊലീസുമായി നടത്തിയ ചർച്ചയിലാണ് ഹത്രാസിലേക്ക് പോകാൻ അനുമതി നൽകിയത്.
രാഹുലിനും പ്രിയങ്കയ്ക്കും ഹത്രാസിലേക്ക് പോകാൻ അനുമതി
ഹത്രാസിലേക്ക് പുറപ്പെട്ട രാഹുലിനെയും പ്രിയങ്കയേയും നോയിഡ ടോൾ ഗെയ്റ്റിൽ തടഞ്ഞിരുന്നു. തുടർന്ന് പൊലീസുമായി നടത്തിയ ചർച്ചയിലാണ് ഹത്രാസിലേക്ക് പോകാൻ അനുമതി നൽകിയത്. പെൺകുട്ടിയുടെ മരണത്തിൽ രാജ്യവ്യാപകമായി കനത്ത പ്രതിഷേധമാണ് ഉയരുന്നത്.