അംബാല: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ്. രാഹുൽ ഗാന്ധി ഇന്ത്യയുടെ ചരിത്രം പഠിക്കണമെന്നും രാഷ്ട്രീയത്തിൽ അദ്ദേഹം ഇപ്പോഴും അമേച്വർ ആണെന്നും അനിൽ വിജ് വിമർശിച്ചു. ചൈന നമ്മുടെ ഭൂമി കൈവശപ്പെടുത്തിയെന്നും സർക്കാർ ചേംബർലിൻ പോലെയാണ് പെരുമാറുന്നതെന്നും പ്രധാന മന്ത്രിക്കെതിരെ രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി ഹരിയാന ബിജെപി നേതാവ് രംഗത്തു വന്നത്.
രാഹുൽ ഗാന്ധി ഇന്ത്യൻ ചരിത്രം പഠിക്കണമെന്ന് ഹരിയാന ആഭ്യന്തരമന്ത്രി
ചൈന നമ്മുടെ ഭൂമി കൈവശപ്പെടുത്തിയെന്നും സർക്കാർ ചേംബർലിൻ പോലെയാണ് പെരുമാറുന്നതെന്നും പ്രധാന മന്ത്രിക്കെതിരെ രാഹുൽ ഗാന്ധി വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി ഹരിയാന ബിജെപി നേതാവ് രംഗത്തു വന്നത്.
രാഹുൽ ഗാന്ധിക്ക് ഇന്ത്യൻ ചരിത്രം പഠിക്കണമെന്ന് ഹരിയാന ആഭ്യന്തരമന്ത്രി
കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ ചൈന ഇന്ത്യൻ പ്രദേശത്ത് നുഴഞ്ഞു കയറിയിട്ടുണ്ട്. ഇന്ത്യയുടെ സമഗ്രതയും പരമാധികാരവും സംരക്ഷിക്കാൻ മോദി സർക്കാർ അശ്രാന്തമായി പ്രവർത്തിച്ചു. ഇന്ത്യൻ പ്രദേശത്ത് അവകാശവാദം ഉന്നയിക്കാൻ ബിജെപി സർക്കാർ ഒരിക്കലും ചൈനയെ അനുവദിച്ചില്ലെന്നും അനിൽ വിജ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ്, ഇന്ത്യ ചൈന സംഘർഷം, അതിഥി തൊഴിലാളികൾ, രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളിൽ രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.