കേരളം

kerala

ETV Bharat / bharat

പേരുകളിലെ മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധി ഇന്ന് പാട്‌ന കോടതിയില്‍ ഹാജരാകും - സുശീല്‍ കുമാര്‍ മോദി

പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യം

രാഹുല്‍ ഗാന്ധി ഇന്ന് പാട്‌ന കോടതിയില്‍ ഹാജരാകും

By

Published : Jul 6, 2019, 8:31 AM IST

പാട്‌ന:'എല്ലാ കള്ളമ്മാരുടെ പേരിലും മോദിയുണ്ട്' എന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ബിജെപി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി നല്‍കിയ അപകീര്‍ത്തി കേസില്‍ പാട്‌ന കോടതിയില്‍ രാഹുല്‍ ഗാന്ധി ഇന്ന് ഹാജരാകും.

ഏപ്രില്‍ 18നാണ് സുശീല്‍ കുമാര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അപകീര്‍ത്തിപെടുത്തലിന് പാട്‌ന സിജെഎം കോടതിയില്‍ പരാതി നല്‍കുന്നത്. കര്‍ണാടക കോളാറില്‍ ഏപ്രില്‍ 13ന് നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് വിവാദ പരാമര്‍ശം ഉണ്ടായത്. 'കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്ന് വന്നത്. ലളിത് മോദി, നീരവ് മോദി, നരേന്ദ്ര മോദി എല്ലാവരുടെയും പേരില്‍ മോദിയുണ്ട്. ഇനി ഇതുപോലെ എത്ര മോദിമാര്‍ വരാനുണ്ടെന്ന് പറയാന്‍ കഴിയില്ല' എന്നായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ബിഹാറില്‍ മസ്‌തിഷ്ക ജ്വരം തുടര്‍ന്ന് മരിച്ച കുട്ടികളുടെ കുടുംബത്തെ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും.

ABOUT THE AUTHOR

...view details