ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കര്‍ഷകരുടെ പ്രതിഷേധത്തില്‍ ജനങ്ങളുടെ പിന്തുണ തേടി രാഹുല്‍ ഗാന്ധി. മിനിമം താങ്ങുവില, അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മിറ്റി ആക്‌ട് (എപിഎംസി) എന്നീ വിഷയങ്ങളില്‍ പ്രധാനമന്ത്രിയെ വിമര്‍ശിക്കാനും കോണ്‍ഗ്രസ് നേതാവ് മറന്നില്ല. ബിഹാറിലെ കര്‍ഷകര്‍ മിനിമം താങ്ങുവിലയും, എംപിഎംസിയും ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി സമാന കാര്യവുമായി രാജ്യത്തെ മുഴുവന്‍ കുഴിയിലാക്കിയിരിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു. ഇത്തരം സാഹചര്യത്തില്‍ കര്‍ഷകരെ പിന്തുണക്കേണ്ടത് എല്ലാ പൗരന്മാരുടെയും ഉത്തരവാദിത്തമാണെന്ന് രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്‌തു. കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയാണ് കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്നത്.
കര്‍ഷക പ്രതിഷേധത്തില്‍ ജനങ്ങളുടെ പിന്തുണ തേടി രാഹുല്‍ ഗാന്ധി - രാഹുല്‍ ഗാന്ധി
തുടര്‍ച്ചയായ പത്താം ദിവസവും ഡല്‍ഹിയില്‍ കര്‍ഷക പ്രതിഷേധം തുടരുകയാണ്. ഡിസംബര്‍ 8ന് കര്‍ഷക യൂണിയനുകള്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌തിരുന്നു.
കേന്ദ്രവും കര്‍ഷക സംഘടനാ നേതാക്കളും തമ്മിലുള്ള അഞ്ചാം ഘട്ട ചര്‍ച്ച ഇന്ന് നടക്കും. ഈ ആഴ്‌ചത്തെ മൂന്നാമത്തെ ചര്‍ച്ച ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ ആരംഭിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് കര്‍ഷക നേതാക്കളുടെ ആവശ്യം. ചര്‍ച്ചയില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ രാജസ്ഥാനില്‍ നിന്നുള്ള കര്‍ഷകര്‍ എന്‍എച്ച് 8 ദേശീയ പാതയില്‍ പ്രകടനം നടത്തി ജന്ദര്‍ മന്തറില്‍ ക്യാമ്പ് ചെയ്യുമെന്ന് കിസാന്‍ മഹാപഞ്ചായത്ത് പ്രസിഡന്‍റ് രാംപാല്‍ ജാത് പറഞ്ഞു. തുടര്‍ച്ചയായ പത്താം ദിവസവും ഡല്‍ഹിയില്‍ കര്‍ഷക പ്രതിഷേധം തുടരുകയാണ്. ഡിസംബര്‍ 8ന് കര്‍ഷക യൂണിയനുകള്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്‌തിരുന്നു.