കേരളം

kerala

രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് കോൺഗ്രസ്

പാര്‍ട്ടിയുടെ ആഗ്രഹമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

By

Published : Dec 20, 2020, 7:01 AM IST

Published : Dec 20, 2020, 7:01 AM IST

രാഹുൽ ഗാന്ധി അധ്യക്ഷൻ ആകും പുതിയ വാർത്ത  രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനം കോൺഗ്രസ് വാർത്ത  കോൺഗ്രസ് സോണിയ രാഹുൽ വാർത്ത  സോണിയ ഗാന്ധി യോഗം പാർട്ടി പ്രസിഡന്‍റ് വാർത്ത  rahul gandhi to congress president news  soniya meeting congress news  rahul to return as president news
രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് കോൺഗ്രസ്

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ ഗാന്ധി മടങ്ങിയെത്തുമെന്ന് സൂചന. പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന അസംതൃപ്തി അവസാനിപ്പിക്കുന്നതിന് ശനിയാഴ്ച സോണിയ ഗാന്ധിയുടെ വസതിയിൽ വിളിച്ചുചേർത്ത യോഗത്തിൽ അധ്യക്ഷനായി പ്രവർത്തിക്കാൻ അദ്ദേഹം സന്നദ്ധത അറിയിച്ചെന്ന് കോണ്‍ഗ്രസ് അറിയിച്ചു. പാർട്ടി ഏൽപ്പിക്കുന്ന ഏത് ചുമതലയും നിറവേറ്റുമെന്ന് യോഗത്തിൽ രാഹുൽ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇത് സംബന്ധിച്ച് യോഗത്തിൽ അന്തിമ തീരുമാനം ആയില്ലെന്നും വരും ദിവസങ്ങളിൽ ഇനിയും ചർച്ചകൾ ഉണ്ടായേക്കാമെന്നും വൃത്തങ്ങൾ പരാമർശിക്കുന്നു.

കോണ്‍ഗ്രസിലെ ഒരു നേതാവും രാഹുല്‍ ഗാന്ധിക്കെതിരല്ലെന്നും അദ്ദേഹം കോണ്‍ഗ്രസിനെ നയിക്കണമെന്നതിൽ എല്ലാവരും യോജിക്കുന്നുണ്ടെന്നും നേതാക്കള്‍ യോഗത്തിന് ശേഷം പ്രതികരിച്ചു. അതേ സമയം, ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന രാഹുലിന്‍റെ നേരത്തെയുള്ള പ്രസ്‌താവന നിലനിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹം പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുമെന്ന വാർത്തയിൽ ഇതുവരെയും സ്ഥിരീകരണമുണ്ടായിട്ടില്ല.

ABOUT THE AUTHOR

...view details