അമേഠി: കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി അമേഠിയില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാഹുലിന് ഒപ്പമുണ്ടായിരുന്നു. ഗൗരി ഗഞ്ചില്‍ നിന്നും റോഡ് ഷോയായാണ് പത്രിക സമര്‍പ്പിക്കാൻ രാഹുല്‍ എത്തിയത്. തോല്‍വി ഭയന്ന് സിറ്റിങ് മണ്ഡലമായ അമേഠിയില്‍ നിന്ന് രാഹുല്‍ ഗാന്ധി ഒളിച്ചോടുകയാണെന്ന ബിജെപിയുടെയും സിപിഎമ്മിന്‍റെയും ആരോപണങ്ങള്‍ക്കിടെയാണ് നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം.
അമേഠിയില്‍ രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു - പ്രിയങ്ക ഗാന്ധി
റോഡ് ഷോയില്‍ രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയും പങ്കെടുത്തു. മെയ് ആറിനാണ് അമേഠിയില്‍ വോട്ടെടുപ്പ്.
ഗൗരി ഗഞ്ചില്‍ നിന്നുള്ള റോഡ് ഷോ കോണ്‍ഗ്രസിന്‍റെ ശക്തി പ്രകടനമായി മാറി. റോഡ് ഷോയില്‍ രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയും പങ്കെടുത്തു. നാളെ സോണിയ ഗാന്ധി റായ്ബറേലിയില്‍ പത്രിക സമര്‍പ്പിക്കും. മെയ് ആറിനാണ് അമേഠിയില്‍ വോട്ടെടുപ്പ്.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് രാഹുലിന്‍റെ എതിരാളി. മൂന്നാം തവണയാണ് രാഹുലിനെതിരെ ബിജെപി സ്മൃതി ഇറാനിയെ നിര്‍ത്തുന്നത്. 2014ല്‍ ഒരു ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയായിരുന്നു രാഹുലിന്‍റെ ജയം. ഏപ്രില്‍ നാലിനാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.