ഡല്‍ഹി: രാജ്യത്ത് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മക്കെതിരെ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . ട്വിറ്ററിലൂടെയാണ് കേന്ദ്രത്തിനെതിരെ അദ്ദേഹം ആക്രമണം നടത്തിയത്. 1 ജോലിയും 1000 പേർ തൊഴിൽരഹിതരുമെന്നാണ് രാഹുലിക ഗാന്ധി ട്വീറ്റ് ചെയ്തത്. രാജ്യത്തുടനീളം വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയെക്കുറിച്ച് ട്വിറ്ററിൽ ഒരു മാധ്യമ റിപ്പോർട്ട് ഉദ്ദരിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി; രാജ്യത്ത് '1 ജോലി, 1000 തൊഴിലില്ലാത്തവർ' - lockdown
രാജ്യത്ത് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. ട്വിറ്ററിലൂടെയാണ് കേന്ദ്രത്തിനെതിരെ അദ്ദേഹം ആക്രമണം നടത്തിയത്.
മൊറട്ടോറിയം കാലയളവിനുശേഷം ധാരാളം ചെറുകിട, ഇടത്തരം ബിസിനസുകൾ അടച്ചുപൂട്ടുമെന്നും ചരിത്രത്തിൽ ആദ്യമായി രാജ്യത്തിന് യുവാക്കൾക്ക് തൊഴിൽ നൽകാൻ കഴിയില്ലെന്നും ഓഗസ്റ്റ് 20 ന് വയനാട് എംപി വാദിച്ചിരുന്നു. രാജ്യത്തെ 90 ശതമാനം തൊഴിലിനും അസംഘടിത മേഖലയാണ് ഉത്തരവാദിയെന്ന് രാഹുല്‍ വെർച്വൽ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. മൊറട്ടോറിയം കാലയളവിനുശേഷം അവരിൽ പലരും ബിസിനസിൽ നിന്ന് പുറത്തുപോകുമെന്നും തൊഴിൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുന്‍പും രാഹുല്‍ഗാന്ധി ഇക്കാര്യം പറഞ്ഞിരുന്നു.