കേരളം

kerala

ETV Bharat / bharat

ബിജെപിയുടെ സിറ്റിങ് സീറ്റുകളിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് പിഡിപി - ബിജെപി

പൂഞ്ച്, ഉദ്ദംപൂര്‍ ദോഡ എന്നീ മണ്ഡലങ്ങളിലാണ് പിഡിപി കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്.

മെഹ്ബൂബ മുഫ്തി, രാഹുല്‍ ഗാന്ധി (ഫയല്‍ ചിത്രം)

By

Published : Mar 18, 2019, 12:35 PM IST

ജമ്മുകശ്മീരില്‍ രണ്ട്സീറ്റുകളിൽ കോൺഗ്രസിന് പിന്തുണ വാഗ്ദാനം ചെയ്ത് മെഹബൂബ മുഫ്തിയുടെ പിഡിപി. ബിജെപിയുടെ സിറ്റിങ് സീറ്റുകളായ പൂഞ്ച്, ഉദ്ദംപൂര്‍ ദോഡ എന്നീ മണ്ഡലങ്ങളിലാണ് പിഡിപി പിന്തുണ പ്രഖ്യാപിച്ചത്.

2014 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് രണ്ടാം സ്ഥാനത്തും പിഡിപി മൂന്നാമതുമായിരുന്നു. എന്നാൽ ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ് കോൺഗ്രസിന് പിന്തുണ വാഗ്ദാനം ചെയ്തെന്ന് പിഡിപി നേതാക്കൾ പറഞ്ഞു.

കോൺഗ്രസ് ദേശീയ നേതാക്കളുമായി മെഹ്ബൂബ മുഫ്തി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും.മെഹ്ബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സർക്കാരിനുള്ള പിന്തുണ ബിജെപി കഴിഞ്ഞ വർഷം പിൻവലിച്ചിരുന്നു. സംസ്ഥാനത്ത് നിലവിൽ നാഷണൽ കോൺഫറൻസുമായി സഖ്യത്തിലാണ് കോൺഗ്രസ്. പിഡിപിയുടെ പിന്തുണ വാഗ്ദാനത്തോട് കോൺഗ്രസ് നേതൃത്വം ഇതുവരെ പ്രകരിച്ചിട്ടില്ല.

ABOUT THE AUTHOR

...view details