ന്യൂഡൽഹി: അമിത് ഷാക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ക്ളീൻ ചീറ്റ് നൽകി. അമിത് ഷാ, കൊലക്കേസിൽ പ്രതിയാണെന്ന രാഹുലിന്‍റെ പരാമർശത്തിനെതിരെ ബിജെപി നൽകിയ പരാതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്.
വിവാദ പരാമർശം; രാഹുൽ ഗാന്ധിക്ക് ക്ളീൻ ചീറ്റ് - congress
അമിത് ഷാ കൊലക്കേസിൽ പ്രതിയാണെന്ന രാഹുലിന്‍റെ പരാമർശത്തിനെതിരെ ബിജെപി നൽകിയ പരാതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്.
വിവാദ പരാമർഷം; രാഹുൽ ഗാന്ധിക്കെതിരെ ക്ളീൻ ചീട്ട്
രാഹുൽ ഗാന്ധിയുടെ പരാമർശം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് വ്യക്തമാക്കിയാണ് കമ്മീഷൻ ക്ളീൻ ചീറ്റ് നൽകിയത്. മധ്യപ്രദേശിലെ റാലിയിലാണ് അമിത് ഷാക്കെതിരെ വിവാദ പരാമർശം നടത്തിയത്. അദ്ദേഹം ഒരു മാന്ത്രികനാണെന്നും മൂന്നുമാസം കൊണ്ട് 50,000 രൂപ 80 കോടിയാക്കി മാറ്റി എന്നായിരുന്നു രാഹുലിന്‍റെ പരാമർശം.