കേരളം

kerala

പ്രധാനമന്ത്രിയുടെ പ്രസ്‌താവന സൈനികരെ അപമാനിക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി

By

Published : Oct 23, 2020, 3:47 PM IST

ബിഹാര്‍ തെരഞ്ഞെടുപ്പ് റാലിയില്‍ ശക്തമായ ആരോപണ - പ്രത്യാരോപണങ്ങളുമായി ബി.ജെ.പിയും കോണ്‍ഗ്രസും

Rahul attacks PM Modi over Galwan  PM insulted soldiers  Narendra Modi  Rahul Gandhi  Tejashwi Yadav  Mahagathbandhan  Congress  Bihar Elections 2020  Bihar Polls 2020  ബിഹാര്‍ തെരഞ്ഞെടുപ്പ്  മോദിയുടെ പ്രസ്‌താവന സൈനികരെ അപമാനിക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി  നരേന്ദ്ര മോദി
ബിഹാര്‍ തെരഞ്ഞെടുപ്പ്; പ്രധാനമന്ത്രിയുടെ പ്രസ്‌താവന സൈനികരെ അപമാനിക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി

പട്‌ന: ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രിക്കെതിരെ വിമര്‍ശനമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലഡാക്കിലെ ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് ആരും എത്തിയിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്‌താവന സൈനികരെ അപമാനിക്കുന്നതാണ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ചൈനീസ് സേനയെ എപ്പോള്‍ പുറത്താക്കുമെന്ന് അദ്ദേഹം രാജ്യത്തോട് പറയണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ബിഹാറിലെ ആദ്യ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് ചൈനീസ് സൈന്യം നുഴഞ്ഞു കയറിയെന്നും ഇന്ത്യയുടെ 1200 കിലോമീറ്റര്‍ പ്രദേശം ചൈന കയ്യടക്കിയെന്നും അദ്ദേഹം പറഞ്ഞു.

ബിഹാര്‍ തെരഞ്ഞെടുപ്പ്; പ്രധാനമന്ത്രിയുടെ പ്രസ്‌താവന സൈനികരെ അപമാനിക്കുന്നതാണെന്ന് രാഹുല്‍ ഗാന്ധി

ഇന്ന് ബിഹാറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി മോദിയും അഭിസംബോധന ചെയ്‌തിരുന്നു. ഗാല്‍വന്‍ താഴ്‌വരയില്‍ ചൈനീസ് സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ ബിഹാര്‍ സ്വദേശികളായ സൈനികര്‍ പങ്കെടുക്കുകയും ജീവന്‍ സമര്‍പ്പിക്കുകയും ചെയ്‌തതായി മോദി പറഞ്ഞിരുന്നു. ലോക്ക് ഡൗണ്‍ കാലയളവില്‍ രാജ്യം അഭിമുഖീകരിച്ച കുടിയേറ്റ പ്രതിസന്ധിയെക്കുറിച്ചും രാഹുല്‍ ഗാന്ധി എടുത്തു പറഞ്ഞു. ബിഹാറില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ പ്രധാനമന്ത്രി സഹായിച്ചില്ലെന്നും രാഹുല്‍ ആരോപിച്ചു. ബിഹാറികള്‍ക്ക് ഇതുവരെ എത്ര ജോലി നല്‍കിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. ഹിസുവയിലെ റാലിയില്‍ ഒരു വലിയ ജനക്കൂട്ടം തന്നെയാണ് പങ്കെടുത്തത്. ഹിസുവ സീറ്റിലേക്ക് മല്‍സരിക്കുന്നത് കോണ്‍ഗ്രസിന്‍റെ നീതു സിങ്ങാണ്.

ABOUT THE AUTHOR

...view details