കേരളം

kerala

ETV Bharat / bharat

പിഎംസി പ്രതിഷേധം; നരേന്ദ്ര മോദിയും ദേവേന്ദ്ര ഫഡ്‌നാവിസും പ്രതികരിക്കണമെന്ന് രാഹുല്‍ ഗാന്ധി

യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് നരേന്ദ്ര മോദിയും ദേവേന്ദ്ര ഫഡ്‌നാവിസും ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി

പിഎംസി പ്രതിഷേധം; നരേന്ദ്ര മോദിയും ദേവേന്ദ്ര ഫഡ്‌നാവിസും പ്രതികരിക്കണമെന്ന് രാഹുല്‍ ഗാന്ധി

By

Published : Oct 14, 2019, 1:03 AM IST

മുംബൈ: പഞ്ചാബ്, മഹാരാഷ്ട്ര സഹകരണ (പിഎംസി) ബാങ്ക് അഴിമതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും സംസാരിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പി‌എം‌സി ബാങ്ക് അഴിമതിയെക്കുറിച്ച് ഫഡ്‌നാവിസും മോദിയും രണ്ട് വാക്ക് സംസാരിക്കണം. ആ ബാങ്കിന്‍റെ ഡയറക്ടർ ആരായിരുന്നു? ആരുടെ ബന്ധുക്കൾക്ക് പണം നൽകി? ആരാണ് പണം നൽകിയത്? ഇതിനെ കുറിച്ചൊന്നും സംസാരിക്കാതെ ദരിദ്രരിൽ നിന്ന് പണം തട്ടിയെടുത്ത് സമ്പന്നർക്ക് നൽകുകയാണ് അവരുടെ ലക്ഷ്യം. തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ABOUT THE AUTHOR

...view details