ബെംഗളൂരു: റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ എത്തിച്ചേര്‍ന്നത് ചൈനീസ് ക്യാമ്പില്‍ ആശങ്കയുണ്ടാക്കിയതായി വ്യോമസേന മേധാവി ആര്‍കെഎസ് ഭദൗരിയ. ഫ്രഞ്ച് നിര്‍മിത യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനക്കൊപ്പം ചേര്‍ന്നത് ചൈനക്ക് ആശങ്കയുണ്ടാക്കിയതിനാലാണ് അതിര്‍ത്തിയില്‍ ജെ-20 ഫൈറ്റര്‍ വിമാനങ്ങള്‍ വിന്യസിച്ചതെന്ന് അദ്ദേഹം ബെംഗളൂരുവില്‍ പറഞ്ഞു.
റഫാല്‍ ചൈനീസ് ക്യാമ്പില്‍ ആശങ്കയുണ്ടാക്കിയതായി വ്യോമസേന മേധാവി - IAF
റഫാല്‍ ചൈനീസ് ക്യാമ്പില്‍ ആശങ്കയുണ്ടാക്കിയത് മൂലമാണ് അതിര്‍ത്തിയില്‍ ജെ-20 ഫൈറ്റര്‍ വിമാനങ്ങള്‍ വിന്യസിച്ചതെന്ന് വ്യോമസേന മേധാവി ആര്‍കെഎസ് ഭദൗരിയ.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തെ മുന്‍ നിര്‍ത്തി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും നാല് സേനകളെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകളെ ആശ്രയിച്ചിരിക്കും എല്ലാ കാര്യങ്ങളും. സേന പിന്മാറ്റം നടക്കുകയാണെങ്കില്‍ നല്ലതാണെന്നും അതല്ലെങ്കില്‍ ഏത് സാഹചര്യവും നേരിടാന്‍ വ്യോമസേന സജ്ജമാണെന്നും ഭദൗരിയ വ്യക്തമാക്കി. ലഡാക്കില്‍ ചൈന വ്യോമ പിന്മാറ്റം നടത്തി. അതേസമയം വ്യോമപ്രതിരോധ ശേഷി ചൈന വര്‍ധിപ്പിച്ച സാഹചര്യവും നിലവിലുണ്ട്. ചൈനയുടെ പ്രവൃത്തിക്കനുസരിച്ചേ ഇന്ത്യന്‍ സേനയുടെ നിലപാടില്‍ മാറ്റമുണ്ടാവുകയുള്ളുവെന്ന് വ്യോമസേന വ്യക്തമാക്കി.
പ്രതിരോധ മേഖലയ്‌ക്കായി ബജറ്റില്‍ വിഹിതം വര്‍ധിപ്പിച്ചത് കൊവിഡ് പ്രതിസന്ധിക്കിടയിലും കരുത്തായെന്ന് വ്യോമസേന മേധാവി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20000 കോടി രൂപ അധിക വിഹിതം അനുവദിച്ചത് സായുധ സേനയെ മികച്ച രീതിയില്‍ സഹായിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെന്‍ഷന്‍ മാറ്റി നിര്‍ത്തിയില്‍ 3.62 ലക്ഷം കോടിയാണ് പ്രതിരോധ മേഖലക്കായി ബജറ്റില്‍ മാറ്റിവെച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7.4ശതമാനം വര്‍ധനയാണ്.