റഫാല്‍ കരാറില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലിന്‍റെ കൂടുതല്‍ രേഖകള്‍ പുറത്ത്. ഫ്രാന്‍സുമായുള്ള കരാറില്‍ നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി.
അഴിമതി വിരുദ്ധ ചട്ടങ്ങള്‍ ഒഴിവാക്കി: റാഫേലില്‍ കൂടുതല്‍ രേഖകള്‍ പുറത്ത് - RAFALE
റാഫേല്‍ യുദ്ധവിമാന ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് ഇന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചേക്കും.
അനധികൃത ഇടപെടല്‍ ഉണ്ടായാല്‍ പിഴ ചുമത്തുന്നതിനുള്ള വ്യവസ്ഥകളാണ് ഒഴിവാക്കിയത്. അഴിമതി വിരുദ്ധ വ്യവസ്ഥ ഒഴിവാക്കിയ വിവരം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചില്ല.
അതേസമയം റാഫേല്‍ യുദ്ധവിമാന ഇടപാടിനെക്കുറിച്ചുള്ള സിഎജി റിപ്പോര്‍ട്ട് ഇന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചേക്കും. സൈന്യത്തിനായി സമീപകാലത്ത് നടത്തിയ ഇടപാടുകളെല്ലാം ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടായിരിക്കും സിഎജി സമര്‍പ്പിക്കുക. പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ സമാന്തര ഇടപെടലിനെതിരെ പ്രതിരോധ സെക്രട്ടറി നല്‍കിയ വിയോജനക്കുറിപ്പ് പുറത്തുവന്നതടക്കം പുതിയ വിവാദങ്ങള്‍ നിലനില്‍ക്കേയാണ് സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.