ന്യൂഡൽഹി: പാർലമെന്‍റിലെ വര്‍ഷകാല സമ്മേളനത്തിൽ ചോദ്യോത്തരവേള ഒഴിവാക്കിയ തീരുമാനത്തിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്ത്. സമ്പദ് വ്യവസ്ഥ, കൊവിഡ് എന്നീ വിഷയങ്ങളിൽ പ്രതിപക്ഷത്തിന് ഭരണാധികളോട് ചോദ്യം ചോദിക്കാനുള്ള അവസരമാണ് നിഷേധിക്കുന്നതെന്ന് ടിഎംസി എംപി ഡെറക് ഓബ്രിയൻ ട്വിറ്ററിൽ കുറിച്ചു.
പാര്‍ലമെന്‍റ് സമ്മേളനത്തിൽ ചോദ്യോത്തരവേള ഒഴിവാക്കിയതിനെതിരെ തൃണമൂൽ കോൺഗ്രസ്
പ്രതിപക്ഷ ജനപ്രതിനിധികളുടെ ചോദ്യം ചോദിക്കാനുള്ള അവകാശത്തെ നിഷേധിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് ടിഎംസി എംപി ഡെറക് ഓബ്രിയൻ പറഞ്ഞു.
ചോദ്യോത്തരവേള ഒഴിവാക്കിയ നടപടി; വിമർശനവുമായി തൃണമൂൽ കോൺഗ്രസ്
പാർലമെന്‍റിൽ ചോദ്യോത്തരവേള പ്രധാനപ്പെട്ടതാണെന്നും വിവിധ വിഷയങ്ങളിലായി വകുപ്പു തല മന്ത്രിമാർ ഉത്തരം പറയേണ്ട സമയമാണിതെന്നും ടിഎംസി എംപി ഡെറക് ഓബ്രിയൻ പറഞ്ഞു. പാർലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം സെപ്‌റ്റംബർ 14നാണ് ആരംഭിക്കുക. സ്വകാര്യ അംഗങ്ങളുടെ ബില്ലുകൾ മൺസൂൺ സെഷനിൽ എടുക്കില്ലെന്നും ശൂന്യവേള അടക്കമുള്ള നടപടികൾ തുടരുമെന്നും ഇരു പാർലമെന്‍റുകളും പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.