പഞ്ചാബ് റവന്യൂ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രി അറിയിച്ചു
പഞ്ചാബ് റവന്യൂ മന്ത്രിക്ക് കൊവിഡ്
ചണ്ഡീഗഡ്: പഞ്ചാബ് റവന്യൂ മന്ത്രി ഗുര്‍പ്രീത് സിങ് കങ്കറിന് കൊവിഡ് സ്ഥിരീകരിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി മൻസയില്‍ നടന്ന ചടങ്ങില്‍ മന്ത്രി പങ്കെടുത്തിരുന്നു. തൊണ്ടവേദനയെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡോക്‌ടര്‍മാരുടെ നിര്‍ദേശപ്രകാരം ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.