അമൃത്സർ: രാജ്യം ലോക്ക്ഡൗണ്‍ ആയ സാഹചര്യത്തില്‍ പഞ്ചാബ് പൊലീസ് ആവശ്യക്കാര്‍ക്ക് സൗജന്യ ഭക്ഷണപ്പൊതികളും അവശ്യ വസ്തുക്കളും വിതരണം ചെയ്തു. ചേരി പ്രദേശങ്ങളിലെ പാവപ്പെട്ടവർക്ക് പാൽ, പഞ്ചസാര, മറ്റ് അവശ്യ സാധനങ്ങള്‍ എന്നിവ വിതരണം ചെയ്തു.
ചേരി പ്രദേശത്തുള്ളവര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് പഞ്ചാബ് പൊലീസ് - ലോക്ക്ഡൗണ്‍
പാല്‍,പഞ്ചസാര, അവശ്യ സാധനങ്ങള്‍ എന്നിവയും നല്‍കി
ചേരി പ്രദേശത്തുള്ളവര്‍ക്ക് ഭക്ഷണം വിതരണം ചെയ്ത് പഞ്ചാബ് പൊലീസ്
ഭൂരിഭാഗം ആളുകളും ഇപ്പോൾ ഭക്ഷണവും മറ്റ് കാര്യങ്ങളും ഓൺലൈനിൽ ഓർഡർ ചെയ്യുന്നു. പക്ഷേ, വീടുകളില്‍ കുടുങ്ങിപ്പോയ പാവപ്പെട്ടവര്‍ക്ക് അതിന് മാര്‍ഗമില്ല. അതിനാലാണ് ഈ തീരുമാനമെടുത്തതെന്ന് എസ്എച്ച്ഒ നീരജ് കുമാര്‍ പറഞ്ഞു. പൊലീസുകാരുടെ ഈ നീക്കത്തില്‍ ആളുകളും സന്തോഷത്തിലാണ്. ഇന്നലെയാണ് കൊവിഡ് ഭീതിയെത്തുടര്‍ന്ന് രാജ്യം പൂട്ടിയിടാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.