ചണ്ഡിഗഡ്: കൊവിഡ് സാഹചര്യത്തിൽ പഞ്ചാബിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ജലന്ധർ, ലുധിയാന, പട്യാല എന്നിവിടങ്ങളിലാണ് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. രാത്രി ഒമ്പത് മുതൽ പുലർച്ചെ അഞ്ച് വരെ പഞ്ചാബിലെ എല്ലാ മുനിസിപ്പൽ പരിധിയിലും കർഫ്യു ഏർപ്പെടുത്തി. ബസുകൾ, ട്രെയിനുകൾ, വിമാനങ്ങൾ എന്നിവയുടെ സർവീസുകൾ ഉണ്ടായിരിക്കും.
പഞ്ചാബിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി - നിയന്ത്രണങ്ങൾ
ജലന്ധർ, ലുധിയാന, പട്യാല എന്നിവിടങ്ങളിലാണ് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. രാത്രി ഒമ്പത് മുതൽ പുലർച്ചെ അഞ്ച് വരെ പഞ്ചാബിലെ എല്ലാ മുനിസിപ്പൽ പരിധിയിലും കർഫ്യു ഏർപ്പെടുത്തി
പഞ്ചാബിൽ നിയന്ത്രണങ്ങൾ കർശനമാക്കി
ഭക്ഷണശാല, ഹോട്ടലുകൾ, ആശുപത്രി എന്നിവ രാത്രി 8.30 വരെ തുറക്കും. ജൂലൈ 31ലെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഞായറാഴ്ച സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കാനും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.