ചണ്ഡിഗഡ്: കേന്ദ്ര തീരുമാനത്തിന് കാത്തുനിൽക്കാതെ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി പഞ്ചാബും. മെയ് 17 വരെ ലോക്ക് ഡൗണ്‍ നീട്ടിയതായി മുഖ്യമന്ത്രി അമരീന്ദർ സിംഗ് അറിയിച്ചു. മെയ് മൂന്നിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കെയാണ് പഞ്ചാബിന്‍റെ തീരുമാനം. നേരത്തെ തെലങ്കാനയും ലോക്ക് ഡൗണ്‍ നീട്ടിയിരുന്നു. മെയ് ഏഴ് വരെയാണ് തെലങ്കാന ലോക്ക് ഡൗണ്‍ നീട്ടിയത്.
പഞ്ചാബിൽ ലോക്ക് ഡൗണ്‍ മെയ് 17 വരെ നീട്ടി - ലോക്ക് ഡൗണ്‍
റെഡ് സോൺ അല്ലാത്ത മേഖലകളിൽ ഇളവുകൾ ലഭിക്കും
പഞ്ചിബിൽ മെയ് 17 വരെ ലോക്ക് ഡൗണ്‍ നീട്ടി
ബുധനാഴ്ച ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് ലോക്ക് ഡൗണ്‍ നീട്ടാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കിയത്. റെഡ് സോൺ അല്ലാത്ത മേഖലകളിൽ ചില ഇളവുകൾ ലഭിക്കും. ഇവിടങ്ങളിൽ രാവിലെ ഏഴ് മുതൽ 11 വരെ കടകൾ തുറന്ന് പ്രവർത്തിക്കാം. എന്നാൽ റെഡ് സോൺ മേഖലകളിൽ നിലവിലെ കർശന ലോക്ക് ഡൗണ്‍ തുടരേണ്ടി വരും. രണ്ടാഴ്ചയ്ക്കുശേഷം സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം കൊവിഡ് 19 നിയന്ത്രണവിധേയമാണെങ്കിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.