ചണ്ഡീഗഡ്:കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ച് പഞ്ചാബ് ജയിൽ ഡിഐജി രാജിവച്ചു. സർക്കാരിന് രാജി നൽകിയതായി ലക്ഷ്മീന്ദർ സിംഗ് ജഖാർ അറിയിച്ചു.
കർഷക പ്രതിഷേധം; പഞ്ചാബ് ജയിൽ ഡിഐജി രാജിവച്ചു - in support of protesting farmers
കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധത്തിന് പിന്തുണ അറിയിച്ചാണ് പഞ്ചാബ് ജയിൽ ഡിഐജി രാജിവച്ചത്
കർഷിക പ്രതിഷേധം; പഞ്ചാബ് ജയിൽ ഡിഐജി രാജിവച്ചു
പഞ്ചാബ്, ഹരിയാന തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകരാണ് ഡൽഹിയിലെ വിവിധ അതിർത്തികളിൽ പ്രതിഷേധിക്കുന്നത്. മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കണമെന്നാണ് കർഷകരുടെ ആവശ്യം. നിയമത്തിൽ പ്രതിഷേധം അറിയിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ പത്മവിഭൂഷൺ പുരസ്‌കാരം തിരികെ നൽകിയിരുന്നു.