കേരളം

kerala

ETV Bharat / bharat

കര്‍ഷക സമരം; പഞ്ചാബിലെ കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധം തുടരുന്നു - delhi farmers protest

ഡല്‍ഹിയിലെ ജന്തര്‍ മന്തറിലാണ് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി എംപിമാര്‍ പ്രതിഷേധിക്കുന്നത്.

കര്‍ഷക സമരം  പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധം തുടരുന്നു  Punjab Cong MPs continue protest against farm laws  farm laws  Delhi  Delhi's Jantar Mantar  Punjab  delhi farmers protest  ന്യൂഡല്‍ഹി
കര്‍ഷക സമരം; പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരുടെ പ്രതിഷേധം തുടരുന്നു

By

Published : Jan 1, 2021, 9:55 AM IST

ന്യൂഡല്‍ഹി:കര്‍ഷകര്‍ക്ക് പിന്തുണയുമായി പഞ്ചാബിലെ കോണ്‍ഗ്രസ് എംപിമാര്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുന്നത് തുടരുന്നു. കുടുംബവുമായി 25 ദിവസമായി ഞങ്ങള്‍ ഇവിടെ പ്രതിഷേധിക്കുന്നു. ഇതുവരെ ഒരു സര്‍ക്കാര്‍ പ്രതിനിധിയും ചര്‍ച്ചയ്ക്കായി എത്തിയില്ലെന്നും എംപിയെന്ന നിലയില്‍ ഇതാണ് അവസ്ഥയെങ്കില്‍ സാധാരണക്കാരന്‍റെ അവസ്ഥയെന്തായിരിക്കുമെന്ന് കോണ്‍ഗ്രസ് എംപിയായ രണ്‍വീത് സിങ് ബിത്തു പറഞ്ഞു.

പുതുവര്‍ഷത്തില്‍ കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കേന്ദ്രത്തിന്‍റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഒരു മാസത്തിലേറെയായി കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രതിഷേധം നടത്തുന്നു. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. വിഷയത്തില്‍ കേന്ദ്രവും കര്‍ഷകരും തമ്മില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം. ജനുവരി നാലിന് അടുത്തഘട്ട ചര്‍ച്ച നടത്തുന്നതാണ്.

ABOUT THE AUTHOR

...view details