ചണ്ഡീഗഢ്: ലോക്ക് ഡൗണ്‍ മൂലം പഞ്ചാബില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ തിരിച്ച് നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ചു. ആറ് ലക്ഷത്തിലധികം തൊഴിലാളികളാണ് ഇത്തരത്തില്‍ സംസ്ഥാനത്തുള്ളതെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു. കേന്ദ്ര റെയില്‍വേയുമായി ചര്‍ച്ച നടത്തി പ്രത്യേക ട്രെയിന്‍ സംവിധാനം ഒരുക്കണമെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.
പഞ്ചാബില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ തിരിച്ചയക്കാന്‍ കേന്ദ്രം ഇടപെടണെമന്ന് അമരീന്ദര്‍ സിംഗ്
ആറ് ലക്ഷത്തിലധികം തൊഴിലാളികളാണ് ഇത്തരത്തില്‍ സംസ്ഥാനത്തുള്ളതെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു
പഞ്ചാബില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ തിരിച്ചയക്കാന്‍ കേന്ദ്രം ഇടപെടണെമന്ന് അമരീന്ദ്രര്‍ സിംഗ്
അതിഥി തൊഴിലാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഇതുവരെ 6.44 ലക്ഷം ആളുകളാണ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. നിലവില്‍ ഇവര്‍ക്കാവശ്യമായ ഭക്ഷണവും പാര്‍പ്പിട സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്നുണ്ടെന്നും ബിഹാര്‍, യുപി, കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് ഏറെയെന്നും കത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.