ചണ്ഡിഗഡ്: രക്ഷാബന്ധനെ തുടർന്ന് കടയുടമകൾ ഉപഭോക്താക്കൾക്ക് സൗജന്യമായി മാസ്ക്ക് നൽകാൻ നിർദേശിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്‌റ്റൻ അമരീന്ദർ സിങ്. രക്ഷാബന്ധന് മുന്നോടിയായി ഓഗസ്റ്റ് രണ്ടിന് മധുരപലഹാര കടകൾ തുറന്ന് പ്രവർത്തിക്കാൻ മുഖ്യമന്ത്രി അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സൗജന്യമായി മാസ്ക്ക് നൽകണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. മാസ്‌ക്കുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ജനപ്രിയമാക്കുന്നതിനുമാണ് ഈ തീരുമാനം.
സൗജന്യമായി മാസ്ക്ക് നൽകാൻ നിർദേശിച്ച് പഞ്ചാബ് മുഖ്യമന്തി - പഞ്ചാബ് മുഖ്യമന്ത്രി
മാസ്‌ക്കുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ജനപ്രിയമാക്കുന്നതിനുമാണ് ഈ തീരുമാനം.
രക്ഷാബന്ധനെ തുടർന്ന് സൗജന്യമായി മാസ്ക്ക് നൽകാൻ നിർദേശിച്ച് പഞ്ചാബ് മുഖ്യമന്തി
നിലവിൽ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. മാസ്ക്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ പിഴ വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് മാസ്ക്ക് ധരിക്കാത്തവർക്ക് 500 രൂപയാണ് പിഴ ഈടാക്കുന്നത്.