ഡ്രെയിനേജില്‍ കുടുങ്ങിയ അഞ്ചു പേരില്‍ മൂന്നു പേരെ രക്ഷപ്പെടുത്തി
അബദ്ധത്തില്‍ കുഴിയില്‍ വീണയാളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ടു പേര്‍ കുഴിയില്‍ അകപ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാനിറങ്ങിയ രണ്ട് അഗ്നിശമന സേനാംഗങ്ങളും കുഴിയില്‍ പെട്ടു.
ഡ്രെയിനേജ് ഹോളില്‍ കുടുങ്ങിയ അഞ്ചു പേരില്‍ മൂന്നു പേരെ രക്ഷപ്പെടുത്തി
മുംബൈ: പൂനെയില്‍ മലിനജല പൈപ്പ് സ്ഥാപിക്കാനെടുത്ത കാനയില്‍ വീണ അഞ്ചു പേരില്‍ മൂന്നു പേരെ രക്ഷപ്പെടുത്തി. അബദ്ധത്തില്‍ കുഴിയില്‍ വീണയാളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ടു പേര്‍ കുഴിയില്‍ അകപ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാനിറങ്ങിയ രണ്ട് അഗ്നിശമന സേനാംഗങ്ങളും കുഴിയില്‍ പെട്ടു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു. പത്ത് അഗ്നിരക്ഷാസേനാ വിഭാഗങ്ങളും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാ പ്രവര്‍ത്തനത്തിനായി സ്ഥലത്തുണ്ട്.
TAGGED:
latest mumbai