പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ പുതുതായി നാല് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ കൊവിഡ് മരണം 114 ആയി. പുതുതായി 302 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പുതുച്ചേരി പ്രദേശത്ത് 299 പേർക്കും യാനം പ്രദേശത്ത് മൂന്ന് പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ 8,029 കൊവിഡ് ബാധിതരാണ് പുതുച്ചേരിയിലുള്ളത്. നിലവിൽ 3,288 സജീവ കൊവിഡ് കേസുകളാണ് ഉള്ളതെന്നും 4,627 പേർ രോഗമുക്തരായെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
പുതുച്ചേരിയിൽ നാല് കൊവിഡ് മരണം; 302 പുതിയ രോഗികൾ - പോണ്ടിച്ചേരി
നിലവിൽ 8,029 കൊവിഡ് ബാധിതരാണ് പുതുച്ചേരിയിലുള്ളത്.
പുതുച്ചേരിയിൽ നാല് കൊവിഡ് മരണം; 302 പുതിയ രോഗികൾ
ഇതുവരെ 55,937 കൊവിഡ് പരിശോധനയാണ് നടത്തിയത്. ഇതിൽ 46,456 പരിശോധനാ ഫലം നെഗറ്റീവാണെന്നും 24 മണിക്കൂറിനുള്ളിൽ 184 പേർ കൊവിഡ് മുക്തരായെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.