പുതുച്ചേരിയിൽ 42 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - എസ്. മോഹൻ കുമാർ
പുതുച്ചേരിയിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 690 ആയി
പുതുച്ചേരി
പുതുച്ചേരി:കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ പുതുതായി 42 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 690 ആയി. 417 സജീവ കേസുകളാണ് നിലവിലുള്ളതെന്നും 262 പേർ രോഗമുക്തി നേടിയെന്നും ആരോഗ്യ കുടുംബക്ഷേമ ഡയറക്ടർ എസ്. മോഹൻ കുമാർ പറഞ്ഞു. നിലവിൽ 163 കണ്ടെയ്‌ന്‍മെന്‍റ് സോണുകളാണ് പുതുച്ചേരിയിലുള്ളത്. കണ്ടെയ്‌ന്‍മെന്‍റ് സോണിലെ ആളുകൾ പുറത്തിറങ്ങുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ജനങ്ങള്‍ വീടിനുള്ളിൽ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.