കേരളം

kerala

ETV Bharat / bharat

സി.എം.എസ് 01 ഐ.എസ്.ആര്‍.ഒ വിജയകരമായി വിക്ഷേപിച്ചു

സി.എം.എസ് 01 എന്ന് പേരിട്ടിരിക്കുന്ന പുതിയ ഉപഗ്രഹം പി.എസ്.എ.ല്‍വി സി-50 എന്ന റോക്കറ്റിലാണ് ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചത്.

PSLV-C50  PSLV-C50 lifts off from spaceport at Sriharikota  ഐ.എസ്.ആര്‍.ഒ വിജയകരമായി വിക്ഷേപിച്ചു  സി.എം.എസ് 01  പി.എസ്.എ.ല്‍വി സി-50  ദുരന്തനിവാരണവും വാർത്താവിനിമയും
സി.എം.എസ് 01 ഐ.എസ്.ആര്‍.ഒ വിജയകരമായി വിക്ഷേപിച്ചു

By

Published : Dec 17, 2020, 5:16 PM IST

Updated : Dec 17, 2020, 6:40 PM IST

ബെംഗളൂരു:വാർത്താവിനിമയ ഉപഗ്രഹമായ സി.എം.എസ് -01 ഐ.എസ്.ആര്‍.ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍നിന്ന് പി.എസ്.എല്‍.വി റോക്കറ്റില്‍ ഉച്ചക്ക് 3.41-നായിരുന്നു വിക്ഷേപണം. വിക്ഷേപണത്തിൻ്റെ നാലാം ഘട്ടത്തില്‍ ഉപഗ്രഹം റോക്കറ്റില്‍നിന്ന് വേര്‍പെട്ടുവെന്നും സി.എം.എസ്.-01 ഓര്‍ബിറ്റില്‍ പ്രവേശിച്ചുവെന്നും ഐ.എസ്.ആര്‍.ഒ. അറിയിച്ചു.

സി.എം.എസ് 01 ഐ.എസ്.ആര്‍.ഒ വിജയകരമായി വിക്ഷേപിച്ചു

ഇന്ത്യൻ ഉപഭൂഖണ്ഡം, അന്തമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ വാർത്താവിനിമയ മേഖലയിലെ സേവനങ്ങൾക്കും ഉപഗ്രഹം സഹായകമാകും.ഇന്ത്യയുടെ 42-ാമത്തെ വാർത്താവിനിമയ ഉപഗ്രഹമാണ് സി.എം.എസ് -01. പി.എസ്.എൽ.വി.യുടെ 52-ാമത്തെയും ശ്രീഹരിക്കോട്ടയിൽനിന്നുള്ള 77-ാമത്തെയും വിക്ഷേപണമാണിത്. സി.എം.എസ്. 01-ന് 1410 കിലോ ഗ്രാം ഭാരമുണ്ട്.

Last Updated : Dec 17, 2020, 6:40 PM IST

ABOUT THE AUTHOR

...view details