കേരളം

kerala

ETV Bharat / bharat

എമിസാറ്റുമായി പിഎസ്എല്‍വി സി-45 കുതിച്ചുയര്‍ന്നു

പ്രതിരോധ ഗവേഷണത്തിനും നിരീക്ഷണത്തിനും ഏറെ സഹായകമാകും എമിസാറ്റ്

By

Published : Apr 1, 2019, 10:27 AM IST

Updated : Apr 1, 2019, 11:16 AM IST

പിഎസ്എല്‍വി

എമിസാറ്റ് ഉള്‍പ്പെടെ 29 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-45 വിക്ഷേപിച്ചു. ഇന്ന് രാവിലെ 9.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം നടന്നത്. പിഎസ്എല്‍വിയുടെ നാല്‍പ്പത്തിയേഴാമത്തെ ദൗത്യമാണിത്. ദേശീയ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്‍റെഉപഗ്രഹമാണ് എമിസാറ്റ്. ശത്രു രാജ്യങ്ങളുടെ റഡാറുകള്‍ കണ്ടുപിടിക്കാന്‍ എമിസാറ്റ് ഏറെ സഹായകമാകും. 436 കിലോഗ്രാമാണ് ഇതിന്‍റെ ഭാരം. എമിസാറ്റിനെ ഭൂമിയില്‍ നിന്ന് 749 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തിക്കുകയായിരിക്കും സി-45ന്‍റെ ആദ്യ ലക്ഷ്യം. പിന്നീടായിരിക്കും മൂന്ന് ഘട്ടങ്ങളായി മറ്റ് ഉപഗ്രഹങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിക്കുക. എമിസാറ്റ് മാത്രമാണ് ഇന്ത്യയില്‍ നിന്നുള്ള ഉപഗ്രഹം മറ്റുള്ളവയെല്ലാം അമേരിക്ക, സ്വിറ്റ്സര്‍ലാന്‍റ്, ലിത്വാന, സ്പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഉപഗ്രഹങ്ങളാണ്.

എമിസാറ്റുമായി പിഎസ്എല്‍വി സി-45 കുതിച്ചുയര്‍ന്നു
Last Updated : Apr 1, 2019, 11:16 AM IST

ABOUT THE AUTHOR

...view details