കേരളം

kerala

ETV Bharat / bharat

ജിമ്മുകള്‍ തുറക്കണമെന്നാവശ്യവുമായി ഉടമകള്‍

കഴിഞ്ഞ ആഴ്‌ച ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ ഹോട്ടലുകളും മാർക്കറ്റുകളും തുറക്കാൻ അംഗീകാരം നൽകിയിരുന്നു. എന്നാൽ, ഒരു ലക്ഷത്തിലധികം ആളുകളുടെ ഉപജീവനമാർഗമായ ജിമ്മുകൾ തുറക്കാത്തതിനെതിരെയാണ് ജിം ഉടമകളുടെ പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

fitness  Gym  COVID-19  Delhi  Business  Protesting  owners  ജിം ഉടമകളുടെ പ്രതിഷേധം  ജിം ഉടമകൾ ഡൽഹി  കൊവിഡ് മാനദണ്ഡങ്ങൾ  കൊവിഡ് അവലോകന യോഗം  gym new delhi
ഫിറ്റ്‌നെസ് സെന്‍ററുകൾ തുറക്കാൻ ജിം ഉടമകളുടെ പ്രതിഷേധം

By

Published : Aug 22, 2020, 6:32 PM IST

ന്യൂഡൽഹി:ഫിറ്റ്‌നെസ് സെന്‍ററുകൾ തുറന്ന് പ്രവർത്തിക്കണമെന്ന ആവശ്യവുമായി ലഫ്റ്റനന്‍റ് ഗവർണറുടെ ഓഫീസിന് സമീപം പ്രതിഷേധം നടത്തിയ ജിം ഉടമകളെ അറസ്റ്റ് ചെയ്‌തു. രാജ്യതലസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന ജിമ്മുകൾ കൊവിഡ് പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയതോടെ ഒരു ലക്ഷത്തിലധികം ആളുകൾക്ക് ഉപജീവനമാർഗം നഷ്‌ടപ്പെട്ടെന്ന് പ്രതിഷേധക്കാർ പറയുന്നു.

എന്നാൽ, ജിം തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ച ഏകദേശം പന്ത്രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. ഇവരെ ഉടൻ വിട്ടയക്കുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്‌ച ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ ഹോട്ടലുകളും മാർക്കറ്റുകളും തുറക്കാൻ അംഗീകാരം നൽകിയിരുന്നു. എന്നാൽ, തലസ്ഥാന നഗരിയിലുള്ള 5,500 ജിമ്മുകളും അടച്ചുപൂട്ടിയതോടെ ഇവയിൽ നിന്ന് വരുമാനമാർഗം കണ്ടെത്തിയിരുന്ന ഒരു ലക്ഷം ജീവനക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഡൽഹിയുടെ അയൽസംസ്ഥാനങ്ങളിൽ ഫിറ്റ്‌നെസ് സെന്‍ററുകൾ തുറന്നു പ്രവർത്തിക്കുകയും ഇവിടെ കൊവിഡ് കേസുകൾ വർധിക്കാതിരിക്കുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്‌തതോടെയാണ് ഡൽഹിയിലും ജിം ഉടമകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. കൂടാതെ, കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ജിമ്മുകൾ തുറന്നുപ്രവർത്തിക്കാമെന്നും ജിം ഉടമകൾ ഉറപ്പ് നൽകുന്നു.

ABOUT THE AUTHOR

...view details