ലഖ്‌നൗ: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ശക്തി പ്രാപിക്കുകയാണ്. പഞ്ചാബിലേയും ഉത്തര്‍പ്രദേശിലേയും ഹരിയാനയിലേയും കര്‍ഷകര്‍ക്കൊപ്പം ചേരാന്‍ രാജസ്ഥാനില്‍ നിന്നും നൂറ് കണക്കിന് കര്‍ഷകര്‍ ഡൽഹിയിലേക്ക് എത്തുന്നുമുണ്ട്.
സമരത്തിന് പിന്തുണയറിച്ച് എത്തിയ ജാമിഅ വിദ്യാര്‍ഥികളെ തിരിച്ചയച്ച് കര്‍ഷകര്‍ - ജാമിയ മിലിയ ഇസ്ലാമിക് വിദ്യാര്‍ഥികള്‍
ഞായറാഴ്‌ച ഉച്ചയ്ക്ക് ശേഷം എത്തിയ വിദ്യാര്‍ഥികളെ കര്‍ഷകര്‍ തിരിച്ചയച്ചു. അഞ്ച് പെണ്‍കുട്ടികളടക്കം ആറുപേരടങ്ങുന്ന സംഘമാണ് എത്തിയത്
കഴിഞ്ഞ ദിവസം കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജാമിഅ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപൂരിലെത്തിയിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം എത്തിയ വിദ്യാര്‍ഥികളെ കര്‍ഷകര്‍ തിരിച്ചയച്ചു. അഞ്ച് പെണ്‍കുട്ടികളടക്കം ആറുപേരടങ്ങുന്ന സംഘമാണ് എത്തിയത്. എന്നാല്‍ തങ്ങള്‍ ഒറ്റയ്‌ക്ക് പോരാട്ടം നയിച്ചോളം എന്ന് കര്‍ഷകര്‍ വ്യക്തമാക്കി.
തുടര്‍ന്ന് പൊലീസ് ഇടപെട്ട് രണ്ട് കൂട്ടരുമായി സംസാരിക്കുകയും വിദ്യാര്‍ഥികള്‍ സമരത്തില്‍ പങ്കെടുക്കാതെ ഡല്‍ഹിയിലേക്ക് തിരിച്ച് പോവുകയും ചെയ്‌തു.