ഡല്‍ഹി തെരഞ്ഞെടുപ്പ്; പ്രതിഷേധ സ്ഥലങ്ങളിൽ കനത്ത സുരക്ഷ
തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ ഡൽഹിയിൽ പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ ശക്തമായ നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.
ന്യൂഡൽഹി: തെരഞ്ഞെടുപ്പിനായി തലസ്ഥാനം സുസജ്ജമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ പറഞ്ഞു. നഗരത്തിലെ പ്രതിഷേധ സ്ഥലങ്ങൾ പൂർണ നിരീക്ഷണത്തിലാണ്. വോട്ടെടുപ്പിനായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ ഡൽഹിയിൽ പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ ശക്തമായ നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു. ഈ മാസം എട്ടിന് തലസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പിനായി കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇതിനായി പൊലീസ് ഉദ്യോഗസ്ഥരെയും കേന്ദ്ര സായുധ പൊലീസ് സേനയെയും വിന്യസിച്ചതായും അദ്ദേഹം വ്യക്തമാക്കി.