പൗരത്വ ഭേദഗതി നിയമം; ലക്‌നൗവിലെ നദ്‌വ അറബിക് കോളജില്‍ വിദ്യാർഥി പ്രതിഷേധം - ജാമിയ മിലിയ സംഘർഷം
നദ്‌വ അറബിക് കോളജിൽ പ്രവേശന കവാടം പൊലീസ് അടച്ചു പൂട്ടി. സംഘർഷാവസ്ഥ തുടരുന്നു
ലക്നൗ: പൗരത്വ ഭേദഗതി നിയമത്തിൽ ജാമിയ മിലിയക്ക് പിന്നാലെ വിവിധ സർവകലാശാലകളിലേക്കും പ്രതിഷേധം പടരുന്നു. ജാമിയ വിദ്യാർഥികൾക്ക് പിന്തുണയറിയിച്ച് ലക്‌നൗവിലെ നദ്‌വ അറബിക് കോളജിലും വിദ്യാർഥികൾ പ്രതിഷേധിച്ചു. പ്രവേശന കവാടം പൊലീസ് അടച്ചതോടെ വിദ്യാർഥികൾ പൊലീസിന് നേരെ കല്ലെറിഞ്ഞെന്നാണ് റിപ്പോർട്ട്. സംഘർഷാവസ്ഥ ഇപ്പോഴും തുടരുന്നു. അതേസമയം ടിസിലും മദ്രാസ് ഐഐടിയിലും വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. കേരളത്തിൽ കുസാറ്റിൽ വിദ്യാർഥികൾ പ്രതിഷേധ പ്രകടനം നടത്തി.