കേരളം

kerala

ETV Bharat / bharat

'മോദി ഗോ ബാക്ക്' ,അസമിൽ പ്രധാനമന്ത്രിക്ക് നേരെ കരിങ്കൊടി - കരിങ്കൊടി

വിമാനത്താവളത്തിൽ നിന്ന് ഗുവാഹത്തിയിലെ രാജ് ഭവനിലേക്ക് പോകും വഴിയാണ് ,അസം വിദ്യാര്‍ത്ഥി യൂണിയൻ, ക്രിഷക് മുക്രി സംഗ്രമം സമിതി എന്നീ സംഘടനകളുടെ പ്രവര്‍ത്തകർ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധവുമായെത്തിയത്.

ഫയൽചിത്രം

By

Published : Feb 9, 2019, 3:09 PM IST

അസമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ പ്രതിഷേധക്കാർ കരിങ്കൊടി വീശി. ജനങ്ങളുടെ വികാരം കണക്കിലെടുക്കാതെ പൗരത്വ ഭേദഗതി ബിൽ നിയമമാക്കുന്നതിനെതിരെ അസമിൽ ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് മോദിക്ക് നേരെയുളള പ്രതിഷേധം

വിമാനത്താവളത്തിൽ നിന്ന് ഗുവാഹത്തിയിലെ രാജ് ഭവനിലേക്ക് പോകും വഴിയാണ്,അസം വിദ്യാര്‍ത്ഥി യൂണിയൻ, ക്രിഷക് മുക്രി സംഗ്രമം സമിതി എന്നീ സംഘടനകളുടെ പ്രവര്‍ത്തകർ പ്രതിഷേധവുമായെത്തിയത്. ഗുവാഹത്തി യൂണിവേഴ്സിറ്റിക്ക് മുന്നില്‍ വച്ച് വിദ്യാര്‍ത്ഥികളടക്കമുള്ളവരാണ് ആദ്യം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാട്ടിയത്. പിന്നീട് ഉസന്‍ബസാളില്‍വച്ച് ജനങ്ങൾ മോദി ഗോ ബാക്ക് എന്ന് മുദ്രാവാക്യം വിളിച്ച് രംഗത്തെത്തി. മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അസമിലെത്തിയ പ്രധാനമന്ത്രി ബിജെപിയുടെ വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. അസം ഗണപരിഷത്ത് ബില്ലിനെതിരെ നേരത്തേ മെഴുകുതിരി കത്തിച്ച് പ്രതിഷേധം നടത്തിയിരുന്നു. മോദി ഗുവാഹത്തി സന്ദര്‍ശിക്കുന്നതിനെയും ഇവര്‍ എതിര്‍ത്തിരുന്നു.


ABOUT THE AUTHOR

...view details