ലൈംഗിക തൊഴിലാളിയെ കൊലപ്പെടുത്തിയ കേസ്; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിനു വിസമ്മതിച്ചതിനെ തുടർന്ന് ലൈംഗികത്തൊഴിലാളിയെ കൊലപ്പെടുത്തുകയായിരുന്നു.
ബംഗളുരു: ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ലൈംഗിക തൊഴിലാളിയായ സ്‌ത്രീയെ കൊലപ്പെടുത്തിയ സെക്യുരിറ്റി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മുകുന്ദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ജനുവരി 11നാണ് സംഭവം. ബസ് സ്റ്റാൻഡിനു സമീപമെത്തിയ മുകുന്ദ് ലൈംഗികത്തൊഴിലാളിയായ സ്‌ത്രീയെ കാണുകയും ഇരുവരും സ്‌ത്രീയുടെ വീട്ടിലെത്തുകയും ചെയ്തു. എന്നാൽ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിന് വിസമ്മതിച്ച സ്‌ത്രീയോട് പണം തിരികെ ആവശ്യപ്പെടുകയും നിലവിളിച്ച സ്‌ത്രീയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് സ്‌ത്രീയുടെ ആഭരണങ്ങളും മൊബൈൽ ഫോണും കൈക്കലാക്കി ഇയാള്‍ രക്ഷപ്പെട്ടു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.