ന്യൂഡല്‍ഹി: ജൂണ്‍ 30നകം വ്യോമ പ്രതിരോധ കമാൻഡ് സ്ഥാപിക്കുമെന്ന് ചീഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു. സേന തലവന്മാരുമായുള്ള യോഗത്തിലാണ് റാവത്ത് ഇക്കാര്യം അറിയിച്ചത്. വിവിധ സൈിക തലവന്മാരോട് സംയുക്ത നിര്‍ദ്ദേശത്തിനുള്ള സംവിധാനങ്ങള്‍ ഒരുക്കാനും അത് സമയബന്ധിതമായി നടപ്പാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് എവിടെയൊക്കെയാണ് കൂട്ടമായി പ്രവര്‍ത്തിക്കേണ്ടത് എന്ന കാര്യം കണ്ടെത്തി അറിയിക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജൂണ്‍ 30നകം വ്യോമ പ്രതിരോധ കമാൻഡ് സ്ഥാപിക്കുമെന്ന് ബിപിന്‍ റാവത്ത് - ബിപിന്‍ റാവത്ത്
രാജ്യത്ത് എവിടെയൊക്കെയാണ് കൂട്ടമായി പ്രവര്‍ത്തിക്കേണ്ടത് എന്ന കാര്യം കണ്ടെത്തി അറിയിക്കാനും സേന തലവന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജൂണ്‍ 30നകം വ്യോമ പ്രതിരോധ കമാൻഡ് സ്ഥാപിക്കുമെന്ന് ബിപിന്‍ റാവത്ത്
2020 ഡിസംബര്‍ 30നകം ഈ കാര്യങ്ങള്‍ തീരുമാനിച്ച് നടപ്പാക്കാനാണ് നീക്കം. സേനകളുമായി കൂടിയാലോചിച്ചാക്കും പ്രവര്‍ത്തനം. മനുഷ്യ ശക്തി കുറച്ച് കൂടുതല്‍ ഫലപ്രദമായ പ്രതിരോധ സംവിധാനം ഒരുക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പങ്കുവെക്കാനും സേനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Last Updated : Jan 3, 2020, 7:23 AM IST