ബെംഗളൂരു :കർണാടകയിലെ മൈസൂരിൽ യുവാക്കളെ കൊലപ്പെട്ട നിലയിൽ കണ്ടെത്തി. മൈസൂർ സ്വദേശികളായ കിരൺ (28), കിഷൻ (29) എന്നിവരാണ് കൊല്ലപ്പെട്ടത്. വസ്‌തു തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കൊലപാതക ശ്രമത്തിനിടെ ഒരാൾക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മധുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച്ച രാത്രി 11.30 ഓടെയാണ് സംഭവം. സുഹൃത്തുക്കളായ കിരണും കിഷനും മധുവും മൈസൂർ-ഊട്ടി റോഡിന് സമീപമുള്ള ഏലത്തോട്ടത്തിൽ വച്ച് മദ്യപാനത്തിലേർപ്പെടുമ്പോഴാണ് കൊലപാതകം നടന്നത്.
വസ്‌തു തർക്കം; യുവാക്കളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി - national news
മൈസൂർ സ്വദേശികളായ കിരൺ (28), കിഷൻ (29) എന്നിവരാണ് കൊല്ലപ്പെട്ടത്.
വസ്‌തു തർക്കം; യുവാക്കളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
പരിക്കേറ്റ മധുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ മീസെ സ്വാമി എന്നയാളുടെ സഹോദരനാണ് കൊലനടത്തിയതെന്നാണ് വിവരം. കൊല്ലപ്പെട്ട കിരണും മീസെ സ്വാമിയും തമ്മിൽ വർഷങ്ങളായുള്ള വസ്‌തു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.