ലക്‌നൗ: നിസാമുദീനിലെ തബ്‌ലീഗ് ജമാഅത്തിൽ പങ്കെടുത്ത 16 വിദേശികൾ ഉൾപ്പെടെ 29 പേരെ അറസ്റ്റ് ചെയ്തു. അലഹബാദ് സർവകലാശാലയിലെ പ്രൊഫ. മുഹമ്മദ് ഷാഹിദിനെ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. തബ്‌ലീഗ് ജമാഅത്തിൽ പങ്കെടുത്ത വിവരം മറച്ച് വച്ച് പ്രാദേശിക പള്ളികളിൽ താമസിക്കാൻ അവർക്ക് സൗകര്യം ഒരുക്കിയതിനാണ് മുഹമ്മദ് ഷാഹിദിനെ സസ്‌പെൻഡ് ചെയ്തത്. പിന്നീട് അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
തബ്‌ലീഗ് ജമാഅത്ത്; പ്രൊഫ. ഷാഹിദിനെ അലഹബാദ് സർവകലാശാല സസ്‌പെൻഡ് ചെയ്തു
നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്തിൽ പങ്കെടുത്ത 16 വിദേശികൾ ഉൾപ്പെടെ 29 പേരെ അറസ്റ്റ് ചെയ്തു.
തബ്‌ലീഗ് ജമാഅത്ത്: പ്രൊഫ. ഷാഹിദിനെ അലഹബാദ് സർവകലാശാലയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു
തായ്‌ലൻഡിൽ നിന്ന് ഒൻപത് പേർ, കേരളത്തിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നും ഓരോരുത്തരും, കരേലിയിലെ അബ്ദുല്ല പള്ളി, ഹെരാ പള്ളിയിൽ നിന്നും പതിനൊന്ന് പേരെയുമാണ് അറസ്റ്റ് ചെയ്തത്. വിദേശികൾക്ക് അഭയം നൽകിയതിനും വിവരങ്ങൾ പൊലീസിൽ നിന്ന് മറച്ച് വച്ചതിനും അറസ്റ്റിലായവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് എസ്പി ബ്രിജേഷ് കുമാർ ശ്രീവാസ്തവ പറഞ്ഞു. ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിൽ എത്തി വിസ ലംഘനം നടത്തിയതിനാണ് 16 വിദേശികൾക്കെതിരെ കേസെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.